ആലപ്പുഴ: ആലപ്പുഴയിൽ മഞ്ഞപ്പിത്ത രോഗ വ്യാപനം രൂക്ഷം. നൂറനാട് പഞ്ചായത്തിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 9 പേർക്കാണ്. പഞ്ചായത്തിലെ ആറാം വാർഡിൽ ഏഴ് പേർക്കും രണ്ടാം വാർഡിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിവിധ വാർഡുകളിലായി 59 പേർ നിരീക്ഷണത്തിലാണ്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.