പെരുമ്പാവൂരില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു

പെരുമ്പാവൂരില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു
പെരുമ്പാവൂരില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ ആശങ്ക പടര്‍ത്തി മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു. രോഗബാധയുള്ള പലരുടേയും നില ഗുരുതരമാണ്. മൂന്ന് പേര്‍ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ഐസിയുവില്‍ കഴിയുകയാണ്. കുടിവെള്ള വിതരണത്തിലെ അപാകതയാണ് രോഗം പടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

വാട്ടര്‍ അതോറിറ്റിട്ടിയുടെ പൈപ്പ് ലൈന്‍ വെള്ളം ഉപയോഗിക്കുന്നവരിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ചൂരത്തോടിലെ ചിറയില്‍നിന്ന് എടുക്കുന്ന വെള്ളം ഫില്‍റ്റര്‍ യുണിറ്റിലൂടെ ചൂരത്തോട്ടിലെ തന്നെ വലിയ ടാങ്കില്‍ എത്തും. ഇതാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. ടാങ്കില്‍ കൃത്യമായ രീതിയില്‍ ശുചീകരണം ഇല്ലാത്തതാണ് മഞ്ഞപ്പിത്തം പടരാനിടയാക്കിയതെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാര്‍ പറഞ്ഞു. അതേസമയം ചികിത്സയില്‍ ഉള്ളവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതിന്നാല്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു മാസക്കാലമായി പെരുമ്പാവൂരിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ആശങ്കപ്പെടുത്തുന്ന രീതിയില്‍ പടരുകയാണ്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച ഒരാളുടെ ജീവന്‍ നഷ്ടപ്പട്ടിരുന്നു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പക്ഷേ രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

Top