ഗ്രോട്ടൺ കപ്പൽ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സംഘം

കപ്പലിനെ ആക്രമിക്കാന്‍ മിസൈലുകളും ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു

ഗ്രോട്ടൺ കപ്പൽ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സംഘം
ഗ്രോട്ടൺ കപ്പൽ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സംഘം

സന: ഏദന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യെമനിലെ ഹൂതി സംഘം. ഗ്രോട്ടണ്‍ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന്റെ ആക്രമണം ഏറ്റെടുക്കുന്നുവെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞു.

പലസ്തിനെയും ഹമാസിനെയും പിന്തുണച്ചുകൊണ്ടാണ് ഗ്രോട്ടണ്‍ കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് ഹൂതി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞതായി അല്‍ മസിറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തി

കപ്പലിനെ ആക്രമിക്കാന്‍ മിസൈലുകളും ബോംബുകള്‍ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. ആഗസ്റ്റ് മൂന്നിന് ഉള്‍പ്പെടെ രണ്ടാം തവണയാണ് കപ്പലിനെ ആക്രമിക്കാന്‍ സംഘം ലക്ഷ്യമിടുന്നത്.

ചരക്ക് കപ്പലുകള്‍ക്ക് നേരെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാവുമെന്നും സരിയ മുന്നറിയിപ്പ് നൽകി. യെമനിലെ തെക്കന്‍ തുറമുഖനഗരമായ ഏദനില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്നാണ് ചരക്ക് കപ്പലിന് ആക്രമണമുണ്ടായതെന്ന വിവരം ലഭിച്ചെന്നാണ് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top