പുതിയ വിജിലന്‍സ് മേധാവിയായി യോഗേഷ് ഗുപ്ത

പുതിയ വിജിലന്‍സ് മേധാവിയായി യോഗേഷ് ഗുപ്ത
പുതിയ വിജിലന്‍സ് മേധാവിയായി യോഗേഷ് ഗുപ്ത

തിരുവനന്തപുരം: വിജിലന്‍സിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണു യോഗേഷ് ഗുപ്തയെ ഡയറക്ടറായി നിയമിച്ചത്. ബവ്‌റിജസ് കോര്‍പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കു യോഗേഷ് എത്തിയത്.

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിലും (ഇ.ഡി) സിബിഐയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടി.കെ.വിനോദ് കുമാര്‍ വിരമിച്ചതോടെ ഇദ്ദേഹത്തിനു ഡിജിപി പദവി കിട്ടിയേക്കും.കഴിഞ്ഞ വര്‍ഷം ബവ്‌കോ സര്‍വകാല റെക്കോഡായ 230 കോടി രൂപ ലാഭം നേടിയെന്നു യോഗേഷ് ഗുപ്ത പറഞ്ഞു. ടി.കെ.വിനോദ്കുമാര്‍ ഇന്നു വിദേശത്തേക്കു തിരിക്കും.

അദ്ദേഹത്തിനു വിജിലന്‍സ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കിയിരുന്നു. സര്‍വീസില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്വയം വിരമിച്ചത്. യുഎസില്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കാരലീനയില്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കുമെന്നു വിനോദ് കുമാര്‍ പറഞ്ഞു.

Top