പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് എട്ടാം മെഡല്‍

ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്

പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് എട്ടാം മെഡല്‍
പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് എട്ടാം മെഡല്‍

പാരീസ്: പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ എട്ടാം മെഡലാണിത്.

നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു. ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്. ബ്രസീലിന്റെ നിലവിലെ ചാമ്പ്യന്‍ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് സ്വര്‍ണം. 46.86 മീറ്റര്‍ എറിഞ്ഞ് പാരാലിമ്പിക് റെക്കോഡോടെയാണ് ക്ലോഡിനിയുടെ സ്വര്‍ണ നേട്ടം.

Also Read: ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് പരാജയ ഭീതി

2020ലെ ടോക്കിയോ പാരാലിമ്പിക്സിലെ പ്രകടനം പാരിസിലും ആവർത്തിച്ച് ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. പുരുഷന്മാരുടെ ഹൈജമ്പ് ടി47 ഇനത്തിലാണ് നിഷാദ് രണ്ടാമതെത്തിയത്. പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ഇനത്തിൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി മെഡൽ നേടി.

അമേരിക്കയുടെ റോഡ്രിക് ടൗൺസെൻഡ് 2.12 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 2.04 മീറ്റർ താണ്ടിയാണ് നിഷാദ് വെള്ളി ഉറപ്പിച്ചത്. നിഷാദിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഉയരമാണിത്.

Top