പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; യോഗി ആദിത്യനാഥ്

ലഖ്നൗ: കര്‍ണാടകയില്‍ ഒബിസി ക്വാട്ടയില്‍ നിന്ന് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം രാജ്യത്തെ ”ഇസ്ലാമീകരണത്തിലേക്കും വിഭജനത്തിലേക്കും” നയിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കര്‍ണാടകയില്‍ ഒബിസിയുടെ സംവരണ വിഹിതം മുസ്ലീം സമുദായത്തിന് കൈമാറാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ അവകാശ വാദം തള്ളുകയും സാമൂഹിക നീതിയാണ് സംവരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. പണ്ട് യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള സമയത്തും സമാനമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും യോഗി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒബിസി വിഭാഗത്തിനുള്ള 27 ശതമാനം സംവരണത്തില്‍ ആറ് ശതമാനം മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്രയുടെ ശുപാര്‍ശയെ ചൂണ്ടി കാണിച്ചായിരുന്നു വിമര്‍ശനം.

Top