നോയിഡ: വിയറ്റ്‌നാമില്‍ നിന്നുള്ള നിക്ഷേപത്തെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐടി മേഖലയിലും ഭക്ഷ്യ സംസ്‌കരണ മേഖലയിലും നിക്ഷേപിക്കാനാണ് വിയറ്റ്‌നാം കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇന്നലെ യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം വിയറ്റ്‌നാം പ്രതിനിധികളുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയിരുന്നു. യുപിഐടിഎസ് 2024-ന്റെ ഭാഗമായി, സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക വിയറ്റ്‌നാം-ഇന്ത്യ ഫോറവും യുപി-വിയറ്റ്‌നാം ടൂറിസം കോണ്‍ക്ലേവും നടത്തും.
സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ ഗ്രേറ്റര്‍ നോയിഡയില്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇന്ത്യാ എക്സ്പോ സെന്ററും മാര്‍ട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോയുടെ രണ്ടാം പതിപ്പില്‍ വിയറ്റ്നാം പങ്കാളി രാജ്യമായിരിക്കും. ഈ പങ്കാളിത്തം ഇരു പ്രദേശങ്ങളും തമ്മിലുള്ള വ്യാപാര, സാംസ്‌കാരിക വിനിമയം കൂട്ടുകയും ഉഭയകക്ഷി ബന്ധം വളര്‍ത്തുകയും ചെയ്യുമെന്ന് വിയറ്റ്നാം അംബാസഡര്‍ എന്‍ഗുയെന്‍ തന്‍ ഹായ് പറഞ്ഞു.
Also Read: ഗാര്‍ഹിക പീഡന സംരക്ഷണ നിയമം മത വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകം: സുപ്രീംകോടതി
ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ഇന്നലെ ആരംഭിച്ച ആഗോള വ്യവസായ മഹാകുംഭത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥ്, വിയറ്റ്നാം അംബാസഡര്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തേക്ക് എത്തുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യോഗി ആദിത്യനാഥ് വിയറ്റ്‌നാമിന്റെ പങ്കാളിത്തത്തെ പ്രശംസിച്ചു. കൂടാതെ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിച്ചെത്തുന്ന വിയറ്റ്നാം കമ്പനികളോട് യോഗി ആദിത്യനാഥ് നന്ദി പറയുകയും ചെയ്തു.