പുതിയ അധ്യായം കുറിക്കാന്‍ യോഗി സര്‍ക്കാര്‍

ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി ലോഞ്ച് ട്രേഡ് ഷോയുടെ മാറ്റുകൂട്ടുന്നു.

പുതിയ അധ്യായം കുറിക്കാന്‍ യോഗി സര്‍ക്കാര്‍
പുതിയ അധ്യായം കുറിക്കാന്‍ യോഗി സര്‍ക്കാര്‍

ലക്നൗ: സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ നടക്കുന്ന യുപി ഇന്റര്‍നാഷണല്‍ ട്രേഡ് ഷോ-2024 (യുപിഐടിഎസ്-2024) ല്‍ പങ്കെടുക്കുന്നവര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 72 രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍, കലാകാരന്മാര്‍, വിവിധ ആഗോള കമ്പനികളുടെ സിഇഒമാര്‍, പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സമര്‍പ്പിത വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി പരിപാടിയുടെ വിശദാംശങ്ങളും സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ വിഐപി ലോഞ്ച് ട്രേഡ് ഷോയുടെ മാറ്റുകൂട്ടുന്നു. ഉത്തര്‍പ്രദേശിലെ തനത് രുചിക്കൂട്ടുകള്‍ക്കൊപ്പം മികച്ച ആഗോള വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഉണ്ടാകും. ബി2ബി, ബി2സി മീറ്റിംഗുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Top