CMDRF

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഇന്ന് കൂടി അപേക്ഷിക്കാം

ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം.

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഇന്ന് കൂടി അപേക്ഷിക്കാം
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് ഇന്ന് കൂടി അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഐഐഎം കൊല്‍ക്കത്ത നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (കാറ്റ്) 2024 ഇന്ന് കൂടി അപേക്ഷിക്കാം. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ അഞ്ചിന് പുറത്തുവിടും. നവംബര്‍ 24-ന് 170 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://iimcat.ac.in

Top