കാല്‍ വൃത്തിയാക്കി സൂക്ഷിക്കാം മഴക്കാലത്തും

കാല്‍ വൃത്തിയാക്കി സൂക്ഷിക്കാം മഴക്കാലത്തും
കാല്‍ വൃത്തിയാക്കി സൂക്ഷിക്കാം മഴക്കാലത്തും

ഴക്കാലത്ത് കാലുകള്‍ക്ക് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മം പോലെ തന്നെ പ്രധാനമാണ് കാലുകളും. കാലവസ്ഥ മാറുന്നത് അനുസരിച്ച് ചര്‍മ്മം പോലെ കൈ കാലുകളും ഭംഗിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. കൈ കാലുകളിലെ നിറവും അതുപോലെ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. തണുപ്പ് കാലത്ത് കാലുകളിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ ഇത് നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. മഴ നനഞ്ഞ് കാലിന്റെ ഭംഗി നഷ്ടപ്പെട്ട് പോയാല്‍ അത് വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാം. നെയ്യ് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ ചര്‍മ്മ സംരക്ഷണത്തിലും നെയ്യ്ക്ക് വലിയ പങ്കുണ്ട്. നെയ്യ് ഉപയോഗിച്ച് പാദങ്ങള്‍ നല്ല ഭംഗിയായി സൂക്ഷിക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ചര്‍മ്മത്തിന് ജലാംശം നല്‍കാന്‍ ഏറെ സഹായിക്കും. ഇത് പാദങ്ങളില്‍ പുരട്ടുന്നത് നെയ്യ് ചര്‍മ്മത്തിന്റെ പാളികളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ സഹായിക്കും. കാലുകള്‍ വിണ്ടു കീറുന്നതും അതുപോലെ മറ്റ് വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും നെയ്യ് നല്ലതാണ്. മാത്രമല്ല നെയ്യ് മൃദുത്വവും അതുപോലെ പോഷകവും നല്‍കാന്‍ ഏറെ സഹായിക്കും.

റോസ് വാട്ടർ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ഘടകമാണ്. പാദങ്ങളില്‍ പ്രയോഗിക്കുമ്പോള്‍, ജലനഷ്ടം തടയുകയും ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ചര്‍മ്മത്തിനും മുടിയ്ക്കുമൊക്കെ ഏറെ നല്ലതാണ് വെളിച്ചെണ്ണ. തണുപ്പ് കാലത്ത് ചര്‍മ്മത്തിന് ആവശ്യത്തിന് പോഷകങ്ങള്‍ നല്‍കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ചര്‍മ്മത്തിന് ആവശ്യമായ മോയ്ചറൈസ് നല്‍കാന്‍ ഏറെ സഹായിക്കും. മാത്രമല്ല ഇതിലെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അണുബാധകളില്‍ നിന്ന് കാലുകളെ സംരക്ഷിക്കാന്‍ സഹായിക്കും. വരണ്ട ചര്‍മത്തെ മോയ്ചറൈസ് ചെയ്യാന്‍ വളരെ നല്ലതാണ് ഷിയ ബട്ടര്‍, പാദങ്ങള്‍ വിണ്ടു കീറുന്നത് ഒഴിവാക്കാനും ഇത് ഏറെ സഹായിക്കും. വൈറ്റമിന്‍ എ, ഇ തുടങ്ങിയവയെല്ലാം ഷിയ ബട്ടറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഇത് അല്‍പ്പം കാലുകളില്‍ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും. അതുമാത്രമല്ല ചെറു ചൂട് വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് കാലുകള്‍ അതില്‍ മുക്കി വയ്ക്കുക. 10 മുതല്‍ 15 മിനിറ്റിന് ശേഷം കാലുകള്‍ തുടച്ച് വ്യത്തിയാക്കിയ ശേഷം മോയ്ചറൈസ് ക്രീം കൂടി ഉപയോഗിക്കുന്നതും നല്ലതാണ്.

Top