ഏത് ഭാഷയിലും നിങ്ങളുടെ ശബ്ദം പുനര്‍നിര്‍മിക്കാം; ‘വോയ്സ് എഞ്ചിന്‍’ ടൂള്‍ അവതരിപ്പിച്ച് എ ഐ

ഏത് ഭാഷയിലും നിങ്ങളുടെ ശബ്ദം പുനര്‍നിര്‍മിക്കാം; ‘വോയ്സ് എഞ്ചിന്‍’ ടൂള്‍ അവതരിപ്പിച്ച് എ ഐ
ഏത് ഭാഷയിലും നിങ്ങളുടെ ശബ്ദം പുനര്‍നിര്‍മിക്കാം; ‘വോയ്സ് എഞ്ചിന്‍’ ടൂള്‍ അവതരിപ്പിച്ച് എ ഐ

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരാളുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് എ ഐ കമ്പനി. നിലവില്‍ ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമായാണ് ‘വോയ്സ് എഞ്ചിന്‍’ എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്. വെറും 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരാളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം നിര്‍മിച്ചെടുക്കാന്‍ വോയ്സ് എഞ്ചിന് സാധിക്കും. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വോയ്സ് ക്ലിപ്പും ഒരു പാരഗ്രാഫ് കുറിപ്പും അപ് ലോഡ് ചെയ്താല്‍ വോയ്സ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും. ഏത് ഭാഷയിലേക്കും ഈ ടൂള്‍ ഉപയോഗിച്ച് ശബ്ദം നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.

നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ സാങ്കേതിക വിദ്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. അതിന് മുമ്പ് സാങ്കേതിക വിദ്യയുടെ വിവിധ ഭീഷണികള്‍ തിരിച്ചറിയേണ്ടതുണ്ട്. എ.ഐ. ചിത്രങ്ങളെ പോലെ തന്നെ എ.ഐ. ശബ്ദം ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്താ പ്രചാരണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ കാരണമായേക്കും. കുറ്റവാളികള്‍ മറ്റുള്ളവരുടെ ശബ്ദം അനുകരിച്ച് ഫോണ്‍കോളുകള്‍ ചെയ്ത് ആളുകളെ കബളിപ്പിക്കാനും സാധ്യതയുണ്ട്. വോയ്സ് ഓതന്റിക്കേറ്ററുകള്‍ മറികടക്കാനും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്കും ഉപകരണങ്ങളിലേക്കും കടന്നുകയറാനും ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയും കമ്പനിക്കുണ്ട്.

വോയ്സ് എഞ്ചിനിലൂടെ നിര്‍മിക്കുന്ന സിന്തറ്റിക് ശബ്ദത്തിന് വാട്ടര്‍മാര്‍ക്ക് നല്‍കാനും ഇതിന്റെ ദുരുപയോഗം തടയാനുമുള്ള വഴികള്‍ തേടുകയാണിപ്പോള്‍ ഓപ്പണ്‍ എ.ഐ. ഓണ്‍ലൈന്‍ ചാറ്റ് ബോട്ടുകള്‍ക്ക് ശബ്ദം നല്‍കാന്‍ ഈ സാങ്കേതിക വിദ്യ ഉപകരിക്കും. ഓഡിയോ ബുക്കുകള്‍ എളുപ്പം നിര്‍മിക്കാനും ഓട്ടോമേറ്റഡ് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മിക്കാനും ഇതുകൊണ്ട് സാധിക്കും.

ശബ്ദത്തില്‍ പ്രതികരിക്കാന്‍ കഴിവുള്ള ചാറ്റ് ജിപിടിയുടെ പതിപ്പിന് വേണ്ടി ഈ സാങ്കേതിക വിദ്യ ഓപ്പണ്‍ എ.ഐ. ഉപയോഗിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവുന്ന സിന്തറ്റിക് ശബ്ദശേഖരമാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് ഓപ്പണ്‍ എ.ഐ. ഈ ടൂളിനൊപ്പം വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ശബ്ദങ്ങള്‍ നിര്‍മിക്കാന്‍ ഈ വ്യവസായ സ്ഥാപനങ്ങളെയും നിലവില്‍ അനുവദിക്കുന്നില്ല.

Top