ശരീരത്തിന് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾക്കും ഏറെ മികച്ച ഒരു പാനീയമാണ് പാൽ. മുഖത്തെ കറുത്ത പാടുകൾ അകറ്റാനും, ചുളിവുകളെ തടയാനും മുഖം ക്ലെൻസ് ചെയ്യാനും പാൽ സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. അത്തരത്തിൽ പാൽ ചേർത്ത് തയ്യാറാക്കുന്ന ഏതാനും ഫേസ് പാക്കുകളെ പരിചയപ്പെടാം.
മഞ്ഞൾ- പാൽ
രണ്ട് ടേബിൾസ്പൂൺ പച്ച പാലും ഒരു ടീസ്പൂൺ മഞ്ഞളും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.
പാൽ- തേൻ
രണ്ട് ടേബിൾസ്പൂൺ പച്ച പാലും ഒരു ടേബിൾസ്പൂൺ തേനും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകളെയും ചുളിവുകളെയും അകറ്റി മുഖം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.
Also Read:അറിയാം തൊണ്ടയിലെ പ്രശ്നങ്ങളെ.. നൽകാം വേണ്ടത്ര കരുതൽ
കടലമാവ്- പാൽ
രണ്ട് ടേബിൾസ്പൂൺ പാലും ഒരു ടേബിൾസ്പൂൺ കടലമാവും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പരീക്ഷിക്കുന്നത് എണ്ണമയം ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും.
പപ്പായ- പാൽ
രണ്ട് ടേബിൾസ്പൂൺ പച്ച പാലും രണ്ട് ടേബിൾസ്പൂൺ പപ്പായ പൾപ്പും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കി സംരക്ഷിക്കാൻ ഈ പാക്ക് സഹായിക്കും.
Also Read:വാഴപ്പഴം വേഗത്തിൽ കറുത്ത് പോകുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് പരിഹാരം
പാൽ- കറ്റാർവാഴ ജെൽ
രണ്ട് ടേബിൾസ്പൂൺ പച്ച പാലും ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. . 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാനും മോയിസ്ചറൈസ് ചെയ്യാനും ഈ പാക്ക് സഹായിക്കും.