ഓണ്‍ലൈനിലൂടെ വോട്ടു ചെയ്യാം; ചര്‍ച്ചയ്ക്ക് തിരികൊളുത്തി ജ്യോതികയുടെ പരാമര്‍ശം

ഓണ്‍ലൈനിലൂടെ വോട്ടു ചെയ്യാം; ചര്‍ച്ചയ്ക്ക് തിരികൊളുത്തി ജ്യോതികയുടെ പരാമര്‍ശം
ഓണ്‍ലൈനിലൂടെ വോട്ടു ചെയ്യാം; ചര്‍ച്ചയ്ക്ക് തിരികൊളുത്തി ജ്യോതികയുടെ പരാമര്‍ശം

തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കവെയായിരുന്നു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ജ്യോതികയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്ന് പറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്.

എന്നാല്‍ തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. ‘ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ’- ജ്യോതിക പറഞ്ഞു.

ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമര്‍ശമാണ് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങിനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം. വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Top