നാടൻ കിട്ടാനില്ല, വാങ്ങിയാൽ പോക്കറ്റ് കീറും; മത്തിക്കറി കൂട്ടാൻ ഇനി മലയാളി മടിക്കും!

നാടൻ കിട്ടാനില്ല, വാങ്ങിയാൽ പോക്കറ്റ് കീറും; മത്തിക്കറി കൂട്ടാൻ ഇനി മലയാളി മടിക്കും!
നാടൻ കിട്ടാനില്ല, വാങ്ങിയാൽ പോക്കറ്റ് കീറും; മത്തിക്കറി കൂട്ടാൻ ഇനി മലയാളി മടിക്കും!

കോട്ടയം: ട്രോളിംഗിന് നിരോധനത്തിന് ശേഷം വൻതോതിൽ മത്തി ലഭ്യമാകുമെന്നും, അതിന് ശേഷം വില കുറയുമെന്നുമുള്ള കണക്കുകൂട്ടലുകൾ തെറ്റി. കനത്തചൂട് മൂലം നാടൻ മത്തി കേരള കടൽകടന്നു. എന്നാൽ അതേസമയം ചെറുമീൻപിടുത്തത്തിൽ വരുത്തിയ നിയന്ത്റണത്തോടെ ചാകരയായി കിളിമീൻ.

നാടനു പകരം തമിഴ്നാട്ടിൽ നിന്ന് മുള്ള് കൂടുതലുള്ള മത്തിയാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. ട്രോളിംഗ് കാലത്ത് വള്ളക്കാർക്ക് നാടൻ മത്തി ലഭിച്ചിരുന്നു. ഡിമാൻഡ് കൂടിയതോടെ മത്തിക്ക് കിലോക്ക് 340 രൂപ വരെ ഉയർന്നു. ഇപ്പോൾ നാടനല്ലെങ്കിലും വരവ് മത്തിക്ക് കുറഞ്ഞ വില 280 രൂപയാണ്. അയിലയുടെ ലഭ്യതയും കുറഞ്ഞതോടെ ഇതോടെ വില 280 വരെയായി. എന്നാൽ നിലവിൽ കിളിമീൻ വില നൂറിലേക്ക് താഴ്ന്നു.മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 സെൽഷ്യസ് വരെയാണ്. കടലിലെ ചൂട് 28- 30 സെഷൽ്യസ് വരെയാണ്. ഇടക്ക് 32 വരെ എത്തും. അതേസമയം മത്തിയും അയിലയും ആഴക്കടലിലേക്കും ചൂടുകുറഞ്ഞ തമിഴ്നാട്, കർണാടക തീരങ്ങളിലേക്ക് പായുകയാണ്.

41 ശതമാനം വർദ്ധിച്ചു

ചെറുമീൻപിടുത്തം തടയാനുള്ള മിനിമം ലീഗൽ സൈസ് (എം.എൽ.എസ്) നിയന്ത്രണം നടപ്പാക്കിയതോടെ കിളിമീൻ ഉത്പാദനം 41ശതമാനം വർദ്ധിച്ചതായാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയിരുന്നു. ചെറുമീനായിരിക്കെ ഏററവും കൂടുതൽ പിടിച്ച ഇനമാണ് കിളിമീൻ. എം.എൽ.എസ് നിയന്ത്രണത്തോടെ ഇതിന്റെ മൊത്ത ലഭ്യത വർദ്ധിച്ചു. എന്നാൽ അതേസമയം മത്തിക്ക് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇതും മത്തി ലഭ്യത കുറയാൻ കാരണമായിയെന്നാണ് വിലയിരുത്തൽ.

Top