വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആകാന്‍ ലൈസന്‍സ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി സിംബാബ്‌വെ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഫീസും അടയ്ക്കുന്നവര്‍ക്കേ മാത്രമേ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാന്‍ പറ്റൂ. പോസ്റ്റല്‍ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വെ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ് (ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ മികച്ച ഭരണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ നിയന്ത്രണം.അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.ഓണ്‍ലൈന്‍ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.