CMDRF

അറിഞ്ഞിരിക്കാം മുരിങ്ങയിലയുടെ ​ഗുണങ്ങൾ

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും

അറിഞ്ഞിരിക്കാം മുരിങ്ങയിലയുടെ ​ഗുണങ്ങൾ
അറിഞ്ഞിരിക്കാം മുരിങ്ങയിലയുടെ ​ഗുണങ്ങൾ

മിക്ക വീടുകളിലും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ് മുരിങ്ങ. പച്ചനിറത്തിലുള്ള ഇലവർ​ഗങ്ങളിൽ ഏറ്റവും മികച്ചതാണ് മുരിങ്ങയില. ധാരാളം പോഷക​ഗുണങ്ങളുള്ള മുരിങ്ങയില കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകുന്നു. പലർക്കും മുരിങ്ങയിലയുടെ ഗുണങ്ങളെ കുറിച്ച് അറിയില്ല.

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാന്യം അറിഞ്ഞിരിക്കാം. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്.

ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ്, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. സന്ധിവാതം, ആസ്ത്മ തുടങ്ങിയ കോശജ്വലന അവസ്ഥകൾ എന്നിവ കൈകാര്യം ചെയ്യാൻ മുരിങ്ങയില സഹായകമാണ്.

Also Read: കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വന്‍കുടല്‍ പുണ്ണ്, ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകള്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

Top