CMDRF

ഈ സിനിമ നിങ്ങൾ തിയേറ്ററുകളിൽ കാണുക: ശിവ കാർത്തികേയൻ

ഈ സിനിമ നിങ്ങൾ തിയേറ്ററുകളിൽ കാണുക: ശിവ കാർത്തികേയൻ
ഈ സിനിമ നിങ്ങൾ തിയേറ്ററുകളിൽ കാണുക: ശിവ കാർത്തികേയൻ

സൂരി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊട്ടുകാളി’. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകരെ അഭിസംബോധന ചെയ്ത് ചിത്രത്തിന്റെ നിർമാതാവ് ശിവ കാർത്തികേയൻ സംസാരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.

ഒരു കുടുംബത്തിന്റെ യാത്രയെ, അതിൽ അവർ അനുഭവിക്കുന്നതിനെ വളരെ ക്ലോസ് ആയി പ്രേക്ഷകർക്ക് നൽകാനുള്ള ഒരു ശ്രമമാണ് ‘കൊട്ടുകാളി’. ഈ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകർക്ക് വിട്ടുനൽകിയിരിക്കുകയാണ് സംവിധായകൻ പി എസ് വിനോദ് രാജ്. എല്ലാ പടത്തിന്റെയും വിധി പ്രേക്ഷകന്റെ കയ്യിലാണ്. എന്നാൽ കൊട്ടുകാളിയിൽ കഥയുടെ വിധിയും നിങ്ങളുടെ കയ്യിലാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.

ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും തോന്നിയിരുന്ന ഒരേ ഒരു കാര്യം ഈ സിനിമ തിയറ്ററിൽ മറ്റു സിനിമകളെ പോലെ റിലീസ് ആകണം, നമ്മുടെ പ്രേക്ഷകരും ഇത് എക്സ്പീരിയൻസ് ചെയ്യണം എന്നതാണ്. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പ് തരാനാകും ഈ സിനിമാ അനുഭവം നിങ്ങൾക്ക് പുതിയതായിരിക്കും. ഈ സിനിമയുടെ കഥ ചിലപ്പോൾ നിങ്ങൾക്ക് പരിചിതമായതായിരിക്കും പക്ഷെ അത് പറഞ്ഞ വിധം നിങ്ങൾക്ക് പുതിയതായിരിക്കും. ഈ സിനിമ നിങ്ങൾ തിയേറ്ററുകളിൽ കാണുക, നിങ്ങളുടെ അനുഭവം പങ്കുവെക്കുക അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്’, എന്ന് ശിവകാർത്തികേയൻ പറഞ്ഞു.

ചിത്രം നിർമ്മിക്കുന്നത് ശിവകാർത്തികേയന്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ്. പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ ‘കൂഴാങ്കൽ’ ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്കാരവും ലഭിച്ചിരുന്നു.

Top