മുഖക്കുരു വരാതിരിക്കാന്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം

മുഖക്കുരു വരാതിരിക്കാന്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം
മുഖക്കുരു വരാതിരിക്കാന്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം

ര്‍മ്മ സംരക്ഷണത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. ശരിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും. ജീവിതശൈലിയിലെയും ഭക്ഷണശൈലിയിലെയും മാറ്റങ്ങള്‍ ചര്‍മ്മത്തെ സാരമായി ബാധിക്കുന്നുണ്ട്. ചര്‍മ്മത്തിനു പുറമെ നിന്ന് സംരക്ഷണം നല്‍കിയാലും പലപ്പോഴും ഭക്ഷണരീതി ചര്‍മ്മകാന്തിയെ മോശമായി ബാധിച്ചേക്കാം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണത്തിനും, പോഷകങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. മുഖക്കുരു മാറ്റാന്‍ ഭക്ഷണശൈലിയിലും ജീവിതശൈലിയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെതന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുമുണ്ട്. വെള്ളം ധാരാളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്, ദിവസവും ഏഴ് മുതല്‍ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കും. മുഖക്കുരുവിന് എതിരെ പോരാടാന്‍ ഇത് വളരെ നല്ലതാണ്. മുഖക്കുരു വരാതിരിക്കാന്‍ ഏറ്റവും മികച്ചതാണ് വെള്ളം കുടിക്കുന്നത്. ചര്‍മ്മത്തിന് ഏറെ ആവശ്യമുള്ളതാണ് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും. ഇത് ചര്‍മ്മത്തിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി പ്രശ്‌നങ്ങളെ കുറയ്ക്കുകയും മുഖക്കുരുവിന് പരിഹാരം നല്‍കുകയും ചെയ്യും. ആപ്പിള്‍, പൈനാപ്പിള്‍, ബെറീസ്, പപ്പായ, സിട്രസ് പഴങ്ങള്‍ എന്നിവയെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

അമിതമായ പഞ്ചസാരയുടെ ഉപയോഗം വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ അല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മ കോശങ്ങളിലെ ഇന്‍സുലിന്‍, സെബം ഉത്പാദനം എന്നിവ വര്‍ധിക്കാന്‍ കാരണമാകും. പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, അന്നജം ഇല്ലാത്ത പച്ചക്കറികള്‍ എന്നിവ പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണ സ്രോതസ്സുകള്‍ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താനും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ചില ആളുകള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പാല്‍, മുട്ട, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഇതിനു കാരണമാകുന്നു. അതുപോലെതന്നെ ചോക്ലേറ്റുകള്‍, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവയും മുഖക്കുരുവിന് കാരണമായേക്കാം.

Top