‘ഇനിയും പഠിക്കണം, അസമിലേക്ക് പോയി’; ആസാമീസ് പെണ്‍കുട്ടി

‘ഇനിയും പഠിക്കണം, അസമിലേക്ക് പോയി’; ആസാമീസ് പെണ്‍കുട്ടി
‘ഇനിയും പഠിക്കണം, അസമിലേക്ക് പോയി’; ആസാമീസ് പെണ്‍കുട്ടി

തിരുവനന്തപുരം: തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന് മലയാളി അസോസിയേഷന്‍ അംഗങ്ങളോടാണ് കുട്ടി അറിയിച്ചത്. ഇന്നലെ ട്രെയിനിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ്.

ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയെ നാളെ ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും. തുടര്‍കാര്യങ്ങള്‍ കേരള പോലീസ് തീരുമാനിക്കട്ടെ എന്ന് പിഡബ്ല്യുസി പ്രതികരിച്ചു. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേ സമയം, മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കള്‍.

കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവില്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈല്‍ഡ്‌ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്.

Top