CMDRF

കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് പിടിയില്‍

കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റര്‍ ഉയരമുണ്ട്.

കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് പിടിയില്‍
കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് പിടിയില്‍

കൊല്ലം: കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ പരിശോധനയിലാണ് മാല്‍ഡാ സ്വദേശിയായ കമാല്‍ ഹുസൈ(25 )നെ എക്‌സൈസ് പിടികൂടിയത്. കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു എസ് എസിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി പിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റര്‍ ഉയരമുണ്ട്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രേം നസീര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് എം ആര്‍, ബാലു എസ് സുന്ദര്‍, അഭിരാം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗംഗ ജി എന്നിവരും പങ്കെടുത്തു.

Top