കൊല്ലത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണ് വിപിൻ ദാസ്.

കൊല്ലത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊല്ലത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ചിതറയിൽ ചില്ലറ വിൽപനയ്ക്കായി വീട്ടിൽ നിന്ന് കവറുകളിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ. അച്ചു എന്നറിയപ്പെടുന്ന വിപിൻ ദാസാണ് പോലീസിന്റെ പിടിയിലായത്. രണ്ടര കിലോയിലധികം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണ് വിപിൻ ദാസ്. പൊലീസിനെ കണ്ട് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. കൂട്ടുപ്രതികളായ അലി, അനസ് എന്നിവരാണ് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പ്രതികളുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

Top