CMDRF

നോയിഡയിൽ യുവാവ് കാറിൽ വെന്തുമരിച്ച നിലയിൽ

കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

നോയിഡയിൽ യുവാവ് കാറിൽ വെന്തുമരിച്ച നിലയിൽ
നോയിഡയിൽ യുവാവ് കാറിൽ വെന്തുമരിച്ച നിലയിൽ

ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിൽ യുവാവ് കാറിൽ വെന്തുമരിച്ച നിലയിൽ. ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. ഫോർച്യൂണർ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിക്കുന്ന സഞ്ജയ് യാദവ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ്. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ്. സഞ്ജയിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ കാണാനുമില്ല. സഞ്ജയിയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്ന് ബന്ധുക്കൾ പറയുന്നു.

Top