ഓണ്‍ലൈന്‍ വഴി ഇ – സിഗരറ്റ് വില്‍പന നടത്തി യുവാവ്

അഞ്ചുമുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ വരെ ഇ -സിഗരറ്റ് ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു

ഓണ്‍ലൈന്‍ വഴി ഇ – സിഗരറ്റ് വില്‍പന നടത്തി യുവാവ്
ഓണ്‍ലൈന്‍ വഴി ഇ – സിഗരറ്റ് വില്‍പന നടത്തി യുവാവ്

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് ഇ – സിഗരറ്റ് വില്‍പന നടത്തുന്ന യുവാവിനെ നാട്ടുകാര്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി പൊലീസിന് കൈമാറി. ബേക്കല്‍ സ്വദേശി ജാഫര്‍ ആണ് പിടിയിലായത്. കുട്ടികള്‍ വീട്ടില്‍നിന്ന് നിരന്തരം പണം ആവശ്യപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ചെറിയ കുട്ടികള്‍ വരെ ഇ -സിഗരറ്റ് ഉപയോഗിക്കുകയാണെന്ന് വിവരമറിയുന്നത്.

അഞ്ചുമുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ വരെ ഇ -സിഗരറ്റ് ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇ-സിഗരറ്റ് ഒന്നിന് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് വില. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമത്തിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് പള്ളിക്കര, കല്ലിങ്കാല്‍, പൂച്ചക്കാട്, ബേക്കല്‍ ഭാഗത്ത് ഇ-സിഗരറ്റ് എത്തിക്കുന്ന യുവാവിനെ പിടികൂടാന്‍ ഒടുവില്‍ പൂച്ചക്കാട്ടുകാര്‍ സംഘടിക്കുകയായിരുന്നു.

Also read: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി

തിങ്കളാഴ്ച രാത്രി ഇ -സിഗരറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒരു കുട്ടിയെ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി ഓര്‍ഡര്‍ നല്‍കി. വാനില്‍ സാധനവുമായെത്തിയ യുവാവിനെ ബേക്കലില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി. പ്രതിയില്‍ നിന്ന് നിരവധി ഇ -സിഗരറ്റുകളും കണ്ടെത്തി. ബേക്കല്‍ പൊലീസിന് കൈമാറി. പ്രതിക്കെതിരെ കേസെടുത്തു.

Top