CMDRF

യുവതാരങ്ങള്‍ ബട്‌ലറിനെ കണ്ട് പഠിക്കണം; റിയാന്‍ പരാഗിന് ഹര്‍ഭജന്റെ വിമര്‍ശനം

യുവതാരങ്ങള്‍ ബട്‌ലറിനെ കണ്ട് പഠിക്കണം; റിയാന്‍ പരാഗിന് ഹര്‍ഭജന്റെ വിമര്‍ശനം
യുവതാരങ്ങള്‍ ബട്‌ലറിനെ കണ്ട് പഠിക്കണം; റിയാന്‍ പരാഗിന് ഹര്‍ഭജന്റെ വിമര്‍ശനം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‌ലറുടെ സെഞ്ച്വറിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നന്നായി കളിച്ച ബട്‌ലറിനെ പ്രശംസിച്ചും അവസരം മുതലാക്കാതിരുന്ന റിയാന്‍ പരാഗിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

റിയാന്‍ പരാഗ് മികച്ച താരമാണ്. 14 പന്തില്‍ 34 റണ്‍സ് നല്ല പ്രകടനമാണ്. എന്നാല്‍ മത്സരം ജയിക്കണമെങ്കില്‍ വിക്കറ്റ് നഷ്ടപ്പെടുത്തരുത്. ഓരോ ബൗളര്‍ക്കെതിരെയും എങ്ങനെ കളിക്കണമെന്ന് ബാറ്റര്‍ക്ക് അറിവുണ്ടാകണം. ബട്‌ലര്‍ ആദ്യമായല്ല ഇങ്ങനെയൊരു ഇന്നിംഗ്‌സ് കളിക്കുന്നത്. ഭാവിയില്‍ ബട്‌ലര്‍ ഒരു ഇതിഹാസമായി മാറുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ബട്‌ലര്‍ മികച്ചതും വ്യത്യസ്തനുമായ താരമാണ്. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ബട്‌ലര്‍ അത് മുതലാക്കുന്നു. സിക്‌സും ഫോറും സിംഗിളും ഡബിളും ആ ഇന്നിംഗ്‌സിന്റെ ഭാഗമാണ്. മറ്റ് താരങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ നാം കളിക്കേണ്ടതുണ്ട്. യുവതാരങ്ങള്‍ ബട്‌ലറിനെ കണ്ട് പഠിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Top