CMDRF

കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്

കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്
കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ്.
നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പൻറെ ഭർത്താവിൻറെ പരാതിയിലാണ് കേസെടുത്തത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ ആരോപിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത് ഈ മാസം 15നാണ്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായാണ് കൃഷ്ണ എത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട് എന്നാൽ അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം സർജൻ വിനുവിനെതിരെ കേസെടുത്തത് ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ്.

Top