CMDRF

വിരാട് കോഹ്‍ലി പാക്കിസ്ഥാനിൽ കളിക്കുന്നത് കാണാൻ ആഗ്രഹം: പാക് താരം

വിരാട് കോഹ്‍ലി പാക്കിസ്ഥാനിൽ കളിക്കുന്നത് കാണാൻ ആഗ്രഹം: പാക് താരം
വിരാട് കോഹ്‍ലി പാക്കിസ്ഥാനിൽ കളിക്കുന്നത് കാണാൻ ആഗ്രഹം: പാക് താരം

ന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‍ലി പാക്കിസ്ഥാനിൽ കളിക്കുന്നത് കാണാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാൻ മുൻ താരം യൂനിസ് ഖാൻ. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് എത്തുമോയെന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പ്രതികരണം.

ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നതിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് ബിസിസിഐ അയക്കണമെന്നും പാക്കിസ്ഥാൻ മുൻ താരം അഭ്യർത്ഥിച്ചു. ഇതിഹാസതാരം വിരാട് കോഹ്‍ലിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഇത്തവണ അത് സാധ്യമാക്കണം. ഇത് പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഒരു ആഗ്രഹം കൂടിയാണ്. പാക്കിസ്ഥാനിലും കോഹ്‍ലിക്ക് ഒട്ടേറെ ആരാധകർ ഉണ്ടെന്ന് യൂനിസ് ഖാൻ പ്രതികരിച്ചു.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിന് പാക്കിസ്ഥാൻ ആയിരുന്നു വേദി. എങ്കിലും ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്ക വേദിയായി. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് വേദിമാറ്റം അനുവദനീയമല്ലെന്നാണ് പാക് ക്രിക്കറ്റിന്റെ നിലപാട്. എന്നാൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതിന് ശേഷം തീരുമാനിക്കാമെന്നാണ് ബിസിസിഐ അറിയിക്കുന്നത്.

Top