CMDRF

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി.

ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ എം. എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.

അതിനിടെ ഓർത്തഡോക്സ്  സഭയുടെ പുനരധിവാസ പദ്ധതിക്ക് രണ്ടേക്കർ സ്ഥലം ഒരാൾ ദാനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾക്ക് സഭാംഗമായ കെ കെ സക്കറിയാ കാരുചിറയാണ് രണ്ടേക്കർ സ്ഥലം ദാനമായി നൽകിയത്.

കൊല്ലം സെ.തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ് കെ കെ സക്കറിയാ കാരുചിറ. കോഴിക്കോട് പാലക്കാട് റൂട്ടിൽ കൊല്ലംകോട് എന്ന പ്രദേശത്ത് നാഷണൽ ഹൈവേയോട് ചേർന്നുള്ള സ്ഥലമാണ് നൽകിയത്.

Top