CMDRF

ബൈക്ക് മോഷണക്കേസിൽ യുവാക്കൾ പിടിയിൽ

പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബൈക്ക് മോഷണക്കേസിൽ യുവാക്കൾ പിടിയിൽ
ബൈക്ക് മോഷണക്കേസിൽ യുവാക്കൾ പിടിയിൽ

മലപ്പുറം: താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടിൽ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പിൽ ഷംനാഫ് എന്നിവരെയാണ് പെരിന്തൽമണ്ണയിൽ നിന്ന് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടോണി ജെ മറ്റത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Top