CMDRF

കൊച്ചിയില്‍ രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍
കൊച്ചിയില്‍ രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. തൊടുപുഴ സ്വദേശി ആഷിക് അന്‍സാരി(22), നോര്‍ത്ത് പറവൂര്‍ സ്വദേശി സൂരജ് വി എസ് (21) എന്നിവരെയാണ് പിടികൂടിയത്.

കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ഇന്‍ഫോപാര്‍ക്ക് പൊലിസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 2.92 ഗ്രാം കൊക്കെയിനും 0.37 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കാക്കനാട് ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഹാര്‍വെസ്റ്റ് ഹോംസില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

Top