CMDRF

തൃശൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ഇയാളില്‍ നിന്നും 130 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

തൃശൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
തൃശൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

തൃശൂര്‍: തൃശൂരില്‍ മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവ് പിടിയില്‍. ചൊവ്വൂര്‍ സ്വദേശിയായ ജിനു ജോസ് (28) ആണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 130 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ അശ്വിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിപിന്‍രാജ് ടി ആര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്യാമലത, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷൈജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Top