തൃശ്ശൂരിൽ വാടകവീട്ടിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

വാടകവീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലാകുന്നത്.

തൃശ്ശൂരിൽ വാടകവീട്ടിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ
തൃശ്ശൂരിൽ വാടകവീട്ടിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ. ചൂണ്ടപുരക്കൽ വീട്ടിൽ മനോജി(48)നെയാണ് കുന്നംകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാടകവീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലാകുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതി താമസിക്കുന്ന വാടകവീട്ടിൽ പരിശോധനാ നടത്തിയത്. രിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 2.250 കിലോ കഞ്ചാവും തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.

Top