CMDRF

തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിപണിയിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് വാഹന പരിശോധയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. പ്രാവച്ചമ്പലം സ്വദേശി റഹീമിനെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. യുവാവിന്റെ കൈയ്യിൽ നിന്ന് എട്ട് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽ കണ്ടെത്തിയത്.

Top