CMDRF

എംഡിഎംഎ യും കൊക്കൈനുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കൊക്കൈനുമായി യുവാവ് പിടിയിൽ
എംഡിഎംഎ യും കൊക്കൈനുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമാണ് എംഡിഎയും കൊക്കൈനുമായി യുവാവ് പിടിയിലായത്. വേളി മാധവപുരം സ്വദേശിയായ 24 കാരൻ വിഷ്ണു ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 14 ഗ്രാംഎംഡിഎംഎ യും , രണ്ട് ഗ്രാം കൊക്കൈനും പിടിച്ചെടുത്തു. ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി എത്തിയതായിരുന്നു യുവാവ്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാളുടെ കയ്യിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടിയത്.

ഇതിനു മുന്നേയും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കച്ചവടം നടത്തിയതിന് ഇയാൾ അറസ്റ്റിൽ ആയിട്ടുണ്ട്. അതേസമയം ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരി വസ്തുക്കളുമായി യുവാവ് വീണ്ടും പിടിയിലാകുന്നത്.

Top