വില്പനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​ടു​വ​ള്ളി വാ​വാ​ട് ഇ​രു​മോ​ത്ത് തെ​ക്കേ​ട​ത്ത് മു​ഹ​മ്മ​ദ് ഫൗ​സി​ (36) ആണ് പിടിയിലായത്

വില്പനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വില്പനക്കെത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​ടു​വ​ള്ളി: വില്പനക്കെത്തിച്ച ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊ​ടു​വ​ള്ളി വാ​വാ​ട് ഇ​രു​മോ​ത്ത് തെ​ക്കേ​ട​ത്ത് മു​ഹ​മ്മ​ദ് ഫൗ​സി​ (36) ആണ് പിടിയിലായത്. 17 ഗ്രാം എം.​ഡി.​എം.​എ​യാണ് യു​വാ​വിന്റെ കയ്യിൽ നിന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി പി. ​നി​ധി​ൻ രാ​ജി​ന്റെ നേതൃത്വത്തിലുള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടിയത്.

കൊ​ടു​വ​ള്ളി എ​സ്​എ​ച്ച്ഒ കെ.​പി. അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെഷ്യൽ സ്ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ് ബാ​ബു, പി. ​ബി​ജു, എ.​എ​സ്.​ഐ ഇ.​കെ. മു​നീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ​ൻ.​എം. ജ​യ​രാ​ജ​ൻ, പി.​പി. ജി​നീ​ഷ്, എ​ൻ.​എം. ഷാ​ഫി, ടി.​കെ. ശോ​ബി​ത്ത്, കൊ​ടു​വ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ​മാ​രാ​യ ബേ​ബി മാ​ത്യു, ഒ.​കെ. സ​തീ​ഷ്, എ.​എ​സ്.​ഐ ടി.​കെ. രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​കെ. ര​തീ​ഷ്, എ​ൻ. ന​വാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Top