സുല്‍ത്താന്‍ബത്തേരി: കര്‍ണാടക ആര്‍ ടി സി ബസില്‍ കേരളത്തിലേക്ക് കടത്തികൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. തരിയോട് കൊപ്പറ വീട്ടില്‍ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കല്‍ വീട്ടില്‍ പി പി അഖില്‍(22) എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിൽ പിടിയിലായത്. 8.25 ഗ്രാം ആണ് ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്.