CMDRF

18 കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

18 കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
18 കിലോയിലധികം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കൊമ്മാടി ജംഗ്ഷന് സമീപം 18 കിലോയിലധികം കഞ്ചാവുമായി കാറിലെത്തിയ മൂന്നംഗ സംഘം പിടിയില്‍. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി അയനീവേലി കുളങ്ങര മരത്തൂര്‍ കുളങ്ങര തെക്ക് മുറിയില്‍ കടത്തൂര്‍ വീട്ടില്‍ അലിഫ് ഷാ നജീം, ആലും കടവ് ദേശത്ത് മുഹമ്മദ് ബാദുഷ, ദേശത്ത് അജിത് നിവാസില്‍ അജിത് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

സ്ഥിരമായി എറണാകുളത്ത് നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് ആന്ധ്രപ്രദേശില്‍ പോയി, അവിടെ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു ഈ സംഘം എന്ന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴയിലെ അതിര്‍ത്തി പ്രദേശങ്ങളിലും എറണാകുളത്തുമായിരുന്നു പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. ലഹരി കടത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ചൂനാട് സ്വദേശിയെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം മഹേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രസന്നന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം റെനി, ഓംകാര്‍നാഥ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് ദിലീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമില മോള്‍, എക്‌സൈസ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Top