CMDRF

കെഎസ്ഇബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം

കെഎസ്ഇബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം
കെഎസ്ഇബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം

കോഴിക്കോട്: കെഎസ്ഇബി ഓഫീസില്‍ കേറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം. തിരുവമ്പാടി സ്വദേശി അജ്മല്‍ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെഎസ്ഇബി ഓഫീസില്‍ കേറി അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്യുകയായിരുന്നു. കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികളും തകര്‍ത്തു. പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

Top