CMDRF

പട്ടണക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

പട്ടണക്കാട്  ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
പട്ടണക്കാട്  ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ചേര്‍ത്തല: പട്ടണക്കാട് ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്. ബൈക്ക് യാത്രക്കാരന്‍ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂര്‍ സുരേഷിന്റെ മകന്‍ ജഗത്(22) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച രണ്ടിന് പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരന്‍ ഋഷിദേവിനെ (16) വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Top