ബെംഗളൂരു: മോശം സര്‍വീസാണെന്ന് പറഞ്ഞ് യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കര്‍ണാടകയിലെ ഓലയുടെ ഷോറൂമിനാണ് തീവെച്ചത്. സംഭവത്തില്‍ 26-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ക്ഷുഭിതനായാണ് യുവാവ് ഷോറൂമിന് തീയിട്ടത്.
20 ദിവസം മുമ്പാണ് മുഹമ്മദ് നദീം എന്ന യുവാവ് കര്‍ണാടകയിലെ കലബുര്‍ഗിയിലുള്ള ഷോറൂമില്‍നിന്ന് ഓല സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍, ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നദീം പലതവണ ഷോറൂമിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിന് പിന്നാലെയാണ് നദീം പെട്രോളൊഴിച്ച് ഷോറൂം കത്തിച്ചത്.
Also Read: ബില്ലടയ്ക്കാതെ മുങ്ങാൻ ശ്രമം ; തടയാൻ നിന്ന ജീവനക്കാരനോട് ക്രൂരത കാട്ടി മൂന്നംഗ സംഘം
ആറ് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ ഓല കമ്പനി ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.