യുവാവിന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

യുവാവിന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ
യുവാവിന്റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ നാല് പേർ അറസ്റ്റിൽ. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അൻസാരി, നൂറുദ്ദീൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

വാക്ക് തർക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കഴുത്തിന് പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കണ്ണനല്ലൂർ പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

Top