CMDRF

ആന്ധ്രയിലെ യൂട്യൂബ് അക്കാദമി; ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി ചന്ദ്രബാബു നായിഡു

ആന്ധ്രയിലെ യൂട്യൂബ് അക്കാദമി; ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി ചന്ദ്രബാബു നായിഡു
ആന്ധ്രയിലെ യൂട്യൂബ് അക്കാദമി; ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രാപ്രദേശ് അമരാവതിയിൽ യൂട്യൂബ് അക്കാദമി നിർമ്മിക്കുന്നതിന്റെ ഭാ​ഗമായി ഗൂ​ഗിൾ, യൂട്യൂബ് ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. യൂട്യൂബ് സിഇഒ നീൽ മോഹന് പുറമേ ഗൂഗിളിൽ ഏഷ്യാ പെസഫിക് റീജിയൻ പ്രസിഡൻ്റ് സഞ്ജയ് ഗുപ്ത, യൂട്യൂബ് വൈസ് പ്രസിഡൻ്റ് ലെസ്ലി മില്ലർ, ഗൂഗിൾ ഇന്ത്യയുടെ ഗവൺമെൻ്റ് അഫയേഴ്സ് ആൻഡ് പബ്ലിക് പോളിസി മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ റെഡ്ഡി, കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എന്നിവരും ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു. സംസ്ഥാനത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ, നൈപുണ്യ വികസനം, കാര്യക്ഷമമായ ഭരണത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് യോ​ഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.

‘ആന്ധ്രാപ്രദേശിനെ ഇന്ത്യയുടെ ഡിജിറ്റൽ പ്രഭവകേന്ദ്രമാകാനുള്ള ശ്രമത്തിലാണ്. ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ ആഗോള കമ്പനികളുമായി നടത്തിയ ചർച്ചകൾ വലിയ ആവേശം നൽകുന്നതാണെന്നും’ നായിഡു പറഞ്ഞു. ഈ ചർച്ചകളിലൂടെ ‘എഐ ഫോർ ആന്ധ്രാപ്രദേശ്’എന്ന സംരംഭത്തിന് തുടക്കമായി എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൃഷി, ആരോഗ്യ സംരക്ഷണം, സുസ്ഥിരത എന്നിവയിലെ എഐ ആപ്ലിക്കേഷനുകൾ, അതുപോലെ തന്നെ നൈപുണ്യ വികസനം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസ്, എഐ വർക്ക്ഫോഴ്‌സ് കൃഷി, ഡിജിറ്റൽ ക്രെഡിറ്റ് വഴിയുള്ള എം എസ്എംഇ പിന്തുണ, എഐ നയിക്കുന്ന ഭരണം എന്നിവ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂ​ഗിൽ, യൂട്യൂബ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിൽ അതിയായ സന്തോഷമുണ്ടെന്നും ആന്ധ്രാപ്രദേശിൽ യൂട്യൂബ് അക്കാദമി സ്ഥാപിക്കുന്നതുമായി ചർച്ച നടത്തിയെന്നും ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എക്സിൽ കുറിച്ചു.

Top