CMDRF

യൂട്യൂബ് കമ്മ്യൂണിറ്റീസ്; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്

ഇപ്പോള്‍ കാഴ്ചക്കാര്‍ക്കും ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയില്‍ അവരുടെ ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനാവും. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാവും

യൂട്യൂബ് കമ്മ്യൂണിറ്റീസ്; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്
യൂട്യൂബ് കമ്മ്യൂണിറ്റീസ്; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്

പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമായാണ് യൂട്യൂബ് യൂട്യൂബ് കമ്മ്യൂണിറ്റീസ് എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിത്. ഡിസ്‌കോര്‍ഡ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണിത്. യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് യൂട്യൂബ് കമ്മ്യൂണിറ്റീസിന്റെ പ്രവർത്തനം.

നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്റ് ചെയ്യാന്‍ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാഴ്ചക്കാര്‍ക്കും ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയില്‍ അവരുടെ ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനാവും. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാവും.

Also Read:കാത്തിരുന്ന ഫീച്ചർ; ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുക. ആശയവിനിമയത്തിനും ബന്ധം വളര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരിടമായാണ് കമ്പനി കമ്മ്യൂണിറ്റീസിനെ കാണുന്നത്. ഉള്ളടക്കങ്ങളുടെ നിയന്ത്രണം ക്രിയേറ്റര്‍മാര്‍ക്ക് ആയിരിക്കും. നിലവില്‍ ചുരുക്കം ചില ക്രിയേറ്റര്‍മാര്‍ക്കിടയില്‍ മൊബൈല്‍ ഫോണില്‍ മാത്രമാണ് യൂട്യൂബ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ പരീക്ഷിക്കുക.

Top