പ്രീമിയമില്ലെങ്കിൽ പരസ്യം ഇനിയും കൂടും

പ്രീമിയമില്ലെങ്കിൽ പരസ്യം ഇനിയും കൂടും
പ്രീമിയമില്ലെങ്കിൽ പരസ്യം ഇനിയും കൂടും

യൂട്യൂബിൽ വിഡിയോ കാണുബോൾ ഇടയ്ക്ക് പരസ്യം വരുന്നത് വല്ലാത്ത അസ്വസ്ഥതയാണല്ലെ.. ആകെ ഒരാശ്വാസം കുറച്ച് സമയം കഴിഞ്ഞാൽ അക് സ്കിപ്പ് ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നുള്ളതാണ്. എന്നാൽ ഇനി അസ്വസ്ഥത കൂടാനാണ് സാധ്യത. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാത്ത ഉപഭോക്താക്കളിലേക്ക് പരമാവധി പരസ്യം എത്തിക്കാനും വരുമാനം നേടാനുമാണ് കമ്പനിയുടെ പുതിയ തീരുമാനം.

ദിവസങ്ങള്‍ക്ക് മുമ്പ് റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് യൂട്യൂബ് വീഡിയോകളില്‍ സ്‌കിപ്പ് ബട്ടണ്‍ മറച്ചുവെച്ചതായി ആദ്യം വെളിപ്പെടുത്തിയത്. സ്‌കിപ്പ് ബട്ടണ് മുകളില്‍ കറുത്ത നിറത്തില്‍ മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ആപ്പിലും കമ്പനി സ്‌കിപ്പ് ബട്ടണ്‍ മറയ്ക്കുന്നുണ്ട്. സ്‌കിപ്പ് ബട്ടണ്‍ സ്ഥിരമായി നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് ചില ഉപഭോക്താക്കളുടെ അനുമാനം.

Also Read:എന്താണ് ഷാഹെദ് ഡ്രോണുകൾ; യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയെ അമ്പരപ്പിച്ച ആയുധം

ആല്‍ഫബെറ്റിന്റെ പ്രധാന വരുമാനവും യൂട്യൂബ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള പരസ്യ വരുമാനം ആണ്. അതേസമയം, സ്‌കിപ്പ് ചെയ്യാനാവുന്ന പരസ്യങ്ങളില്‍ എപ്പോഴത്തെയും പോലെ അഞ്ച് സെക്കന്റിന് ശേഷം ബട്ടണ്‍ ദൃശ്യമാകുമെന്നാണ് യൂട്യൂബ് വക്താവ് ഒലുവ ഫലോദുന്‍ ദി വെര്‍ജിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. ആഡ് പ്ലെയറിലെ ഘടകങ്ങള്‍ കുറയ്ക്കുമെന്നും കൂടുതല്‍ വൃത്തിയുള്ള അനുഭവത്തിലൂടെ മെച്ചപ്പെട്ട പരസ്യാനുഭവം നല്‍കുമെന്നും അദ്ദേഹം പറയുന്നു.

Top