യുട്യൂബര്‍ അര്‍ജുന്‍ സുന്ദരേശനും അപര്‍ണ പ്രേംരാജും വിവാഹിതരായി

സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

യുട്യൂബര്‍ അര്‍ജുന്‍ സുന്ദരേശനും അപര്‍ണ പ്രേംരാജും വിവാഹിതരായി
യുട്യൂബര്‍ അര്‍ജുന്‍ സുന്ദരേശനും അപര്‍ണ പ്രേംരാജും വിവാഹിതരായി

ര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ‘റൈറ്റ് പേഴ്സണ്‍ അറ്റ് റൈറ്റ് ടൈം എന്ന് കുറിച്ചിട്ടുണ്ട്’, എന്നായിരുന്നു അന്ന് അര്‍ജ്യു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘നീയെന്നില്‍ ചിരിയുണര്‍ത്തുന്ന പോലെ മറ്റാര്‍ക്കും സാധിക്കില്ല’എന്നായിരുന്നു അപര്‍ണ കുറിച്ചത്. ഒപ്പം ഫോട്ടോകളും ഇരുവരും പങ്കുവച്ചിരുന്നു.

യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് മില്യണ്‍ ഫോളോവേഴ്സുണ്ട്. അണ്‍ഫില്‍റ്റേഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിലൂടെ ഷോ അവതരിപ്പിക്കുന്ന അപര്‍ണ അറിയപ്പെടുന്ന അവതാരക കൂടിയാണ്. റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ ആളാണ് അര്‍ജ്യു.

Top