ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യൂട്യൂബര്‍. സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ലഖ്‌നൗ പൊലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്‌നൗ പൊലീസ് പറഞ്ഞു. സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഹൈവേയില്‍ റോഡിന് നടുവിലായി നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിന് അഡ്വക്കേറ്റ് കല്യാണി ചൗധരി എന്ന എക്‌സ് അക്കൗണ്ടില്‍നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് സിമ്രാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് കാണിച്ചാണ് ഈ അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അധികൃതര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം മൗനം പാലിക്കുകയാണെന്നും എക്സ് പോസ്റ്റില്‍ ആരോപിക്കുന്നു. ലഖ്നൗ പൊലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ 1.8 മില്യണ്‍ സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്സുമുള്ള താരമാണ് സിമ്രാന്‍.
instagram star सिमरन यादव लखनऊ सरेआम नियम कानून व आचार संहिता की धज्जियाँ उड़ाते हुए highway पर पिस्टल को लहराकर video वायरल करके समाज में अपनी बिरादरी का रौब जमा रहीं हैं परंतु अधिकारी चुप्पी साधे हुए है l @dgpup @ECISVEEP @Splucknow_rural @Igrangelucknow @adgzonelucknow @myogi pic.twitter.com/GN4zWsc1P9
— Advocate kalyanji Chaudhary (@DeewaneHindust1) May 9, 2024