CMDRF

ആന്ധ്രാപ്രദേശില്‍ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ്

ആന്ധ്രാപ്രദേശില്‍ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ്
ആന്ധ്രാപ്രദേശില്‍ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ്

അമരാവതി: ആന്ധ്രാപ്രദേശില്‍ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ്. ജൂണ്‍ 9ന് വിശാഖപട്ടണത്ത് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സജ്ജല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. അതേസമയം, ജൂണ്‍ നാലിന് ശേഷം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്ഥാനം ജയിലിലായിരിക്കുമെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമ്മൊറെഡ്ഡി തിരിച്ചടിച്ചു. സംസ്ഥാനത്ത് ഇന്ത്യ മുന്നണി ദുര്‍ബലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവുവും വ്യക്തമാക്കി.

പാര്‍ലമെന്റിനെ കൂടാതെ അസംബ്ലിയിലേക്കും തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശില്‍ ടിഡിപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തള്ളുന്നു. ഒരു പടി കൂടി കടന്ന് ജഗന്‍ മോഹന്‍ റെഡിയുടെ സത്യപ്രതിജ്ഞ ചടങ്ങും വൈ എസ് ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ജൂണ്‍ 9ന് വിശാഖപട്ടണത്ത് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടിയിലെ രണ്ടാമനും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ സജ്ജല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. നാളെ രാവിലെ 11 മണിയോടുകൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കാനും പാര്‍ട്ടിയണികളോട് ആഹ്വാനം ചെയ്തു.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് തെലുങ്കുദേശം പാര്‍ട്ടിയും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വമ്പന്‍ ആവേശത്തിലാണ്. പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളേക്കാള്‍ മികച്ച വിജയമായിരിക്കും ടിഡിപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നേടുകയെന്ന് ദേശീയ വക്താവ് പട്ടാഭി റാം കൊമ്മൊറെഡ്ഡി പറഞ്ഞു. ജഗന്‍ മോഹന്‍ റെഡി വിശാഖപട്ടണത്തേക്ക് പോകേണ്ടി വരുന്നത് സത്യപ്രതിജ്ഞയ്ക്കല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ആയിരിക്കുമെന്നും പരിഹസിച്ചു.

Top