അമേരിക്കയുടെ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ സമവാക്യങ്ങള്‍ മാറുന്നു. ബൈഡന്റെ കാലത്തുള്ള അമേരിക്കന്‍ നയമായിരിക്കില്ല ഇനി ട്രംപിന്റെ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറപ്പായി കഴിഞ്ഞു. എല്ലാ നയങ്ങളിലും കാതലായ മാറ്റങ്ങളാണ് ട്രംപ് കൊണ്ടുവരിക. അമേരിക്കയുടെ ഈ നയമാറ്റങ്ങള്‍ ലോകത്ത് പ്രതിഫലിക്കുന്നത് ഏതുരീതിയിലായിരിക്കും എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകനേതാക്കളും. ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന രണ്ട് യുദ്ധങ്ങളിലാണ് ഏവരുടെയും ശ്രദ്ധ. റഷ്യ-യുക്രെയ്ന്‍, ഇറാന്‍-ഇസ്രയേല്‍ യുദ്ധങ്ങളുടെ പര്യവസാനം ഏതുരീതിയിലായിരിക്കും, ട്രംപ് അവിടെ എങ്ങനെ ഇടപെടും എന്ന് ആകാംക്ഷയും ഒപ്പം ആശങ്കയും ലോകനേതാക്കളില്‍ ഒരുപോലെ നിഴലിക്കുന്നുണ്ട്.
ട്രംപിന്റെ വിജയത്തില്‍ ആകെ നിരാശനായത് അമേരിക്കയുടെ വലംകൈയ്യും സുഹൃത്തുമായ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയാണ്. അദ്ദേഹം ആകെ ഉത്കണ്ഠാകുലനാണെന്നും, അസ്വസ്ഥനാണെന്നുമാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്ന് യുക്രെയ്‌നിലേക്കുള്ള സൈനിക, സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കുമോ എന്ന ഭീതിയിലാണ് സെലന്‍സ്‌കി. നവംബര്‍ 7 ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കിടെ സെലന്‍സ്‌കിയെ കണ്ടപ്പോള്‍ വളരെ ഉത്കണ്ഠാകുലനായി കാണപ്പെട്ടിരുന്നുവെന്ന് ചെക്കോസ്ലൊവാക്യന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തുന്നു. ”യുദ്ധം അവസാനിക്കുമെന്ന് ഭയപ്പെടുന്ന ഒരാളെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാല്‍ ഞാന്‍ കണ്ടു. അവന്റെ പേര് വ്ളാഡിമിര്‍ സെലെന്‍സ്‌കി എന്നാണ്. സെലെന്‍സ്‌കിയെ ‘ട്രംപ് ഞെട്ടിച്ചു’, അദ്ദേഹം പറയുന്നു.
Also Read: സ്വന്തം സൈനികരെ തടവിന് ശിക്ഷിച്ച് റഷ്യ, യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ അധികാരത്തിലെത്തിയാല്‍ യുക്രെയ്‌നിലെ പോരാട്ടം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, യുക്രെയ്‌ന് റഷ്യയ്‌ക്കെതിരെ പോരാടാന്‍ അമേരിക്ക ആയുധങ്ങളും പണവും നല്‍കുന്ന സഹായത്തിനെതിരെയും ട്രംപ് പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പര്യവസാനം എങ്ങനെയാകുമെന്നും സെലന്‍സ്‌കിക്ക് ആശങ്കയുണ്ട്.
അതേസമയം, ട്രംപും യുക്രെയ്ന്‍ പ്രസിഡന്റായ വ്ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നവംബര്‍ 8 ന് ഒരു ഫോണ്‍ സംഭാഷണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചര്‍ച്ചയില്‍ എക്‌സ് സി.ഇ.ഒയും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഇലോണ്‍ മസ്‌ക്കും പങ്കെടുത്തതായും സൂചനയുണ്ട്. ഏതായാലും ട്രംപിന്റെ നേതൃത്വത്തില്‍ പുടിനുമായി കൈകോര്‍ത്താല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് തിരശീല വീഴും എന്ന് ഏതാണ്ടുറപ്പായി.
Read Also: ഇങ്ങനെപോയാൽ കൃത്രിമ സൗന്ദര്യമൊരു ശാപമായേക്കും , ജാഗ്രതൈ !
ജനുവരി 20ന് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത് കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവും ആദ്യം തീരുമാനം എടുക്കാന്‍ പോകുന്നത് യുക്രെയ്‌നിലെ യുദ്ധം സംബന്ധിച്ചായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് എന്നതിലുപരി ട്രംപ് യുദ്ധങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു വ്യവസായിയാണ്. അതുകൊണ്ടുതന്നെ ട്രംപ് എങ്ങനെയാണ് സൈനിക ഏറ്റുമുട്ടലുകളും താരിഫുകളും ഉപരോധങ്ങളുമൊക്കെ കൊണ്ടുവരുന്നതെന്ന ആകാംക്ഷയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍.
അമേരിക്ക യുക്രെയ്‌ന് ധനസഹായം വെട്ടിക്കുറച്ചാല്‍ പിന്നെ അന്തിമ വിജയം സൈനിക ശക്തിയായ റഷ്യയ്ക്കായിരിക്കുമെന്ന് സെലന്‍സ്‌കിക്ക് നന്നായി അറിയാം. ഈ ഒരു തിരിച്ചറിവാണ് യുദ്ധം സംബന്ധിച്ച് സെലന്‍സ്‌കിയെ കൂടുതല്‍ ആകാംക്ഷാഭരിതനാക്കുന്നത്. യുക്രെയ്‌നെ സഹായിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്‍മാറിയാല്‍ യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌നെ സഹായിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചിട്ടില്ല.
Also Read: ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി
അമേരിക്കയുടെ തലപ്പത്തേയ്ക്ക് ട്രംപ് വന്നത് യുക്രെയിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. നാറ്റോ എന്നാല്‍, അമേരിക്ക ആയതിനാല്‍ നാറ്റോയുടെ സാമ്പത്തിക – സൈനിക സഹായങ്ങള്‍ പഴയതുപോലെ ഇനി ഉണ്ടാകില്ല. ട്രംപ് അധികാരമേറ്റടുത്ത ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചാല്‍ യുക്രെയ്ന്‍ പ്രസിഡന്റിനും അത് അംഗീകരിക്കേണ്ടതായി വരും. ട്രംപിനെയും അമേരിക്കയെയും പിണക്കി യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌നെ ഇക്കാര്യത്തില്‍ സഹായിക്കില്ലെന്നും സെലന്‍സ്‌കിക്ക് വ്യക്തമായി അറിയാം. ഇതുതന്നെയാണ് ഇപ്പോള്‍ സെലന്‍സ്‌കിയുടെ ഉത്കണ്ഠയ്ക്ക് പിന്നില്‍.
Also Read: ഖത്തർ പുറത്താക്കുന്ന ഹമാസ് നേതാക്കൾക്ക് അഭയം നൽകാൻ റഷ്യയും ഇറാനും ! ഇസ്രയേലിന് തിരിച്ചടി
അമേരിക്ക നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്റെ നീക്കമാണ് യുദ്ധം അനിവാര്യമാക്കിയിരുന്നത്. യുക്രെയ്ന്‍ നാറ്റോയുടെ ഭാഗമായി കഴിഞ്ഞാല്‍ അമേരിക്കന്‍ മിസൈലുകള്‍ ഉള്‍പ്പെടെയാണ് റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെടുക. ഇത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി ആകും എന്നതിനാലാണ് നാറ്റോ അംഗത്വം സ്വീകരിക്കരുത് എന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ബൈഡന്റെ നേതൃത്വത്തിലുണ്ടായിരുന്ന അമേരിക്കയുടെ പിന്തുണയോടെ റഷ്യയുടെ ഈ ആവശ്യം യുക്രെയ്ന്‍ തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചത്. നാറ്റോയില്‍ ചേരില്ലെന്ന ഉടമ്പടിയില്‍ യുക്രെയ്ന്‍ ഒപ്പുവച്ചാല്‍ ആ നിമിഷം യുദ്ധം തീരാനുള്ള വഴി തുറക്കും. അപ്പോഴും റഷ്യ യുക്രെയിനില്‍ നിന്നും പിടിച്ചെടുത്ത അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ തിരികെ നല്‍കാന്‍ റഷ്യ തയ്യാറാവണമെന്നില്ല. ഈ കാര്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ട്രംപിന് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന യുദ്ധം അവസാനിക്കും. അതുകൊണ്ടുതന്നെ യുദ്ധം ഏതുരീതിയാണ് അവസാനിക്കുക എന്നത് ഇനി കണ്ടുതന്നെ അറിയണം.