ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തില്‍ നേടിയത് 83 കോടി രൂപ. ഇതിലൂടെ കമ്പനിയുടെ വരുമാനം 27 ശതമാനം വരെ ഉയര്‍ന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7793 കോടി രൂപ ആയതായാണ് റിപ്പോര്‍ട്ട്.
ഒരു പാഴ്‌സലിന് രണ്ടു രൂപ ആയിരുന്ന പ്ലാറ്റ്ഫോം ഫീസ് ഇപ്പോള്‍ പ്രധാന നഗരങ്ങളില്‍ ആറുരൂപയാക്കിയിട്ടുണ്ട്. 2024ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം. റസ്റ്റോറന്റ് കമ്മീഷന്‍ നിരക്ക് ഉയര്‍ന്നതും പരസ്യത്തിലൂടെയുള്ള വരുമാനം മെച്ചപ്പെടുത്തിയതും വരുമാന വര്‍ധനവിന് കാരണമായിട്ടുണ്ട്.
സൗജന്യ ഡെലിവറി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡ് ഓര്‍ഡറുകളിലെ കുറഞ്ഞ ഡെലിവറി ചാര്‍ജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ലാഭക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. രാത്രി വൈകിയുള്ള ഓര്‍ഡറുകള്‍ ഡല്‍ഹിയില്‍ നിന്നാണെന്നും പ്രഭാതഭക്ഷണ ഓര്‍ഡറുകള്‍ ഏറ്റവും കൂടുതല്‍ ബെംഗളുരുവില്‍ നിന്നാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഓര്‍ഡറുകള്‍ക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്.