ബംഗ്ലാദേശുമായി നടന്ന ഏകദിനത്തില്‍ ന്യൂസിലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി റോസ് ടെയ്ലര്‍. മത്സരത്തില്‍ 51 റണ്‍സ് എടുത്താണ് ടെയ്ലര്‍ ന്യൂസിലണ്ടിന്റെ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത് താരമായത്. മത്സരത്തില്‍ 69 റണ്‍സ് എടുത്ത് ടെയ്ലര്‍ പുറത്തായിരുന്നു.
ബംഗ്ലാദേശിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ ടെയ്ലര്‍ ഏകദിനത്തില്‍ ന്യൂസിലണ്ടിന് വേണ്ടി ഇതുവരെ 8021 റണ്‍സ് നേടിയിട്ടുണ്ട്. 279 ഏകദിന മത്സരങ്ങളില്‍ നിന്ന് 8007 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളമിംഗിന്റെ റെക്കോര്‍ഡ് ആണ് ടെയ്ലര്‍ മറികടന്നത്.
218 മത്സരങ്ങളില്‍ നിന്നാണ് റോസ് ടെയ്ലര്‍ ഫ്‌ലാമിങ്ങിന്റെ നേട്ടം മറികടന്നത്. ഇതിനു പുറമെ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് നേട്ടം തികക്കുന്ന നാലാമത്തെ താരം കൂടിയാണ് ടെയ്ലര്‍. വിരാട് കോഹ്ലി,എബി ഡിവില്ലേഴ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് ടെയ്ലറെക്കാള്‍ വേഗത്തില്‍ 8000 റണ്‍സ് തികച്ച താരങ്ങള്‍. ന്യൂസിലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടിയ താരവും ടെയ്ലര്‍ തന്നെയാണ്.