ടീമിന്റെ കോച്ചിംഗ് പദവിക്ക് വേണ്ടി ഇനി അപേക്ഷിക്കില്ലെന്ന് അറിയിച്ച് ന്യൂസിലന്‍ഡ് വനിത ക്രിക്കറ്റ് കോച്ച് ഹെയ്ഡി ടിഫെന്‍. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഹെയ്ഡി ഒരിടവേള എടുത്തിരുന്നു. അത് ഓസ്‌ട്രേലിയന്‍ ടൂറില്‍ ടീമിനെ പരിശീലിപ്പിക്കുവാനുള്ള യഥാര്‍ത്ഥ മാനസിക ഇല്ലാതിരുന്നതിനാലാണ് എന്ന് ഹെയ്ഡി ബോധിപ്പിക്കുകയും ചെയ്തിരുന്നു.
ടീമിന്റെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ അവലോകനം ചെയ്യുവാന്‍ ന്യൂസിലന്‍ഡ് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷം ടിഫെന് വേണമെങ്കില്‍ വീണ്ടും മുഖ്യ കോച്ച് പദവിയിലേക്ക് അപേക്ഷ നല്‍കമാമെന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു, എങ്കിലും മുന്‍ താരം അതിനു മുതിരേണ്ടെന്ന് തീരൂമാനിക്കുകയായിരുന്നു. താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചെയര്‍മാന്‍ ഡേവിഡ് വൈറ്റ് പറഞ്ഞത്. ജൂലൈ അവസാനത്തോടെയാണ് ടിഫെന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്.